സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം:  കൊട്ടാരക്കരയിൽ ചെങ്കൊടി ഉയർന്നു

സിപിഐ എം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനത്തിന്‌  കൊട്ടാരക്കരയിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളനം നടക്കുന്ന കൊട്ടാരക്കര റയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഇ കാസിം നഗറിൽ  സ്വാഗതസംഘ ചെയർമാൻ പി എ എബ്രഹാം പതാക ഉയർത്തി. വാളകത്ത് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.

ഇതാദ്യമായാണ് കൊട്ടാരക്കര തമ്പുരാന്റെ മണ്ണിൽ ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ നൂറു കണക്കിന് കേഡർമാർ ഏറ്റുവിളിച്ച മുദ്രാവാക്യം  പ്രകമ്പനം കൊള്ളിച്ച് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം വിളിച്ചറിയിച്ച് പതാക ഉയർത്തിയത്.

തടിക്കാട് എം എ അഷ്‌റഫ് രക്തസാക്ഷി മണ്ഡപത്തിൽനിന്നും സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത് അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ജാഥാ ക്യാപ്റ്റൻ ആയി എത്തിച്ച പതാക ആണ്  പൊതുസമ്മേളന നഗറിൽ ഉയർത്തിയത്. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോർജ് മത്യു പതാക ഏറ്റുവാങ്ങി.

പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമര ജാഥ അബ്ദുൽ മജീദ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി സുന്ദരേശൻ ക്യാപ്റ്റൻ ആയി എത്തിച്ച കൊടിമരം സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാറിയർ ഏറ്റുവാങ്ങി.

ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘടനം ചെയ്തു ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ക്യാപ്റ്റൻ ആയി കൊണ്ടുവന്ന പതാക പ്രതിനിധി സമ്മേളനം നടക്കുന്ന  വാളകം പ്രതീക്ഷ കൺവൻഷൻ സെന്ററിലെ ബി രാഘവൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഏറ്റുവാങ്ങി.

കടയ്‌ക്കൽവിപ്ലവസ്മാരകത്തിൽനിന്നും ഏരിയ സെക്രട്ടറി എം നസീർ ക്യാപ്റ്റൻ ആയി കൊണ്ടുവന്ന  കൊടിമരം പ്രധിനിധി സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഏറ്റുവാങ്ങി.സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ആണ് കൊടിമര ജാഥ ഉദ്ഘടനം ചെയ്തത്. കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നും കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ ക്യാപ്റ്റനായി കൊണ്ടുവന്ന ദീപശിഖ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഏറ്റുവാങ്ങി പ്രധിനിധി സമ്മേളന നഗറിൽ തെളിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സികുട്ടി അമ്മ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വാളകം പ്രതീക്ഷ കൺവൻഷൻ സെന്ററിൽ  പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ,  കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്, പി കെ ശ്രീമതി, വൈക്കം വിശ്വൻ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ജനുവരി രണ്ടിനു വൈകിട്ട്‌ അഞ്ചിന്‌ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News