പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കുന്നത് നിരുത്തരവാദിത്വപരം: സെബാസ്റ്റ്യന്‍ പോള്‍

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അവകാശമില്ലെന്ന് നിയമവിദഗ്ധര്‍. ഏതെങ്കിലും കോണില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കുന്നത് നിരുത്തരവാദിത്വപരമാണെന്നും മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ആ പദവി ഉപേക്ഷിക്കാം. എന്നാല്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കാനാവില്ല. കാരണം ഗവര്‍ണറും നിയമസഭയുടെ ഭാഗമാണ്. നിരുത്തരവാദിത്വപരമായ പ്രസ്താവനകളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്നും അഡ്വ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുു.

ചാന്‍സലര്‍ പദവിയെച്ചൊല്ലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിനംപ്രതിയുളള ഗവര്‍ണറുടെ പ്രസ്താവനകള്‍ ആ പദവിക്ക് ഭൂഷണമല്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News