കൊല്ലത്തെ മത്സ്യതൊഴിലാളികൾക്ക് വാതിൽപടിയിൽ പട്ടയം നൽകുന്ന പദ്ധതിയുമായി മുകേഷ് എം.എൽ.എ

പട്ടയത്തിനായി വലയുന്ന കൊല്ലത്തെ മത്സ്യതൊഴിലാളികൾക്ക് വാതിൽപടിയിൽ പട്ടയം നൽകുന്ന പദ്ധതിയുമായി മുകേഷ് എം.എൽ.എ. റവന്യൂ മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിനെ തുടർന്നാണ് നടപടി.

ഇത് വെറും പറച്ചിലല്ല മുകേഷ് വോട്ട് ചോദിച്ചെത്തിയപ്പോൾ നൽകിയ ഉറപ്പാണ് യാഥാർത്ഥ്യമാകുന്നത്. ചുവപ്പു നാടയിലെ കുരുക്ക് അഴിച്ചാണ് കൊല്ലം മണ്ഡലത്തിലെ പള്ളിത്തോട്ടം, കൊടിമരം മുതൽ മൂതാക്കര വരെയുള്ള തീരദേശ മേഖലയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 589 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് നടപടി ആരംഭിച്ചത്.

തന്റെ നാട്ടുകാരുടെ ആവശ്യം താൻ റവന്യൂ മന്ത്രി കെ രാജനെ കണ്ടറിയിച്ചു. പട്ടയം നൽകാമെന്ന ഉറപ്പും കിട്ടിയെന്ന് മുകേഷ് എം.എൽ.എ പറഞ്ഞു. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട്   അതാണ് സർക്കാരിന്റെ നയമെന്നും മുകേഷ് പറഞ്ഞു. നാട്ടുകാർ ഇനി ഓഫീസിൽ വരാതെ തന്നെ പട്ടയം വാതിൽ പടിയിൽ എത്തിക്കുമെന്ന്   കൊല്ലം തഹസിൽദാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News