സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പദ്ധതിയിലേക്കുളള 25 കോടിയുടെ ധനസഹായം ചിറ്റിലപ്പളളി ഫൗണ്ടേഷന്‍ കൈമാറി.
2.75 ലക്ഷം പേര്‍ക്ക് സൗജന്യമായി വീട് വച്ച് നല്‍കിയ ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഭൂമിയും പണവുമുള്ള സന്മനസുള്ളവരുടെ സഹായം കൂടി സ്വീകരിച്ച് നിര്‍ധനരെ സഹായിക്കുന്നതാണ് മൂന്നാം ഘട്ടം. ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പദ്ധതി വഴി 1000 ഭൂരഹിത കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി 25 കോടിയുടെ ധനസഹായം കെ ചിറ്റിലപ്പളളി ഫൗണ്ടേഷന്‍ മന്ത്രിക്ക് കൈമാറി. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും നിരവധി പേര്‍ക്കു സഹായകരമാകുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ വിശ്വാസമുള്ളതുകൊണ്ടാണു സഹകരിക്കുന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി.
കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂരഹിതര്‍ക്കായി 50 സെന്‍റ് സംഭാവന ചെയ്ത പ്രവാസി പി.ബി സമീറില്‍ നിന്ന് ആധാരം സ്വീകരിച്ച് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദിന് മന്ത്രി കൈമാറി. ചടങ്ങില്‍ നടന്‍ വിനായകന്‍ മുഖ്യാതിഥിയായിരുന്നു. കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ നിരവധി പേരില്‍ 1010 സെന്‍റ് ഭൂമി പദ്ധതിക്ക് ലഭിച്ചതായി മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.