പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊഒരുങ്ങി എസ്എഫ്ഐ

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി എസ്എഫ്ഐ. ഫീസ് വർധനവിന് എതിരെ പ്രതിഷേധിച്ച 11 വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ 5 വർഷത്തേക്ക് പിയുവിൽ നിന്ന് പുറത്താക്കുകയും ഭീമമായ പിഴ ചുമത്തുകയും ചെയ്തിരുന്നു.

സ്വാധീനം ഉപയോഗിച്ച് ബിജെപി വിദ്യാർത്ഥികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് സർവകലാശാലകളിൽ ചെയ്യുന്നത് എന്ന് എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു.

കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നിന്ന് പലവിധ കാരണങ്ങൾ കൊണ്ട് പിന്മാറിയ കുട്ടികളെ കലാലയങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ ക്യാംപയിൻ നടത്തും എന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here