കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും

ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ബോട്ട് നിര്‍മ്മിച്ചത്. 2022 പകുതിയോടു കൂടി വാട്ടര്‍ മെട്രോ എന്ന കൊച്ചിയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യ മാവുന്ന തരത്തിലാണ് നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നത്. 100 പേര്‍ക്ക്  സഞ്ചരിക്കാവുന്ന 23 ബാറ്ററി ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കു വേണ്ടി ഒരുങ്ങുക.

വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ബോട്ടുകള്‍ക്ക് ഉപയോഗിച്ചത്.  10-15 മിനിറ്റാണ്ചാര്‍ജിംഗ് സമയം. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ ബദൽ ചാർജിംഗ് സംവിധാനവും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ബോട്ട്കളുടെ രൂപ കല്‍പ്പന. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടുകള്‍ കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ സഞ്ചാരികള്‍ക്കും ആകര്‍ഷകമാകും.

നിലവില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളുടെയും ഫ്‌ളോട്ടിംഗ് ജട്ടികളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2022 പകുതിയോടു കൂടി സര്‍വ്വീസ് ആരംഭിക്കുന്നതരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel