കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണാടിക്ക് ക്ലാസിക്കല്‍ കൃതികളുടെ സംഗീത ആവിഷ്‌കാരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ 

കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണാടിക്ക് ക്ലാസിക്കല്‍ കൃതികളുടെ സംഗീത ആവിഷ്‌കാരം തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്നു. സംഗീതക്കച്ചേരി തിരുവനന്തപുരം വിമണ്‍സ് കോളേജിലെ മ്യൂസിക്ക് അധ്യാപികയായ ഡോ. കെ. ആര്‍. ശ്യാമ അവതരിപ്പിച്ചു. ശ്രീകുമാരന്‍ തമ്പി കച്ചേരിക്ക് തിരിതെളിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ പ്രതിമാസ സാംസ്‌കാരികോത്സവമായ ‘സംസ്‌കൃതി’യിലാണ് കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണാടിക്ക് ക്ലാസിക്കല്‍ കൃതികളുടെ സംഗീത ആവിഷ്‌കാരം നടന്നത്. തിരുവനന്തപുരം വിമണ്‍സ് കോളേജിലെ മ്യൂസിക്ക് അധ്യാപികയായ ഡോ. കെ ആര്‍ ശ്യാമയാണ് വരികള്‍ ചിട്ടപ്പെടുത്തിയത്.

ശ്രീരജ്ഞിനി, കുറിഞ്ഞി, ആനന്ദഭൈരവി, കാമ്പോജി, എന്നീങ്ങനെ പല രാഗങ്ങളിലായി വരികള്‍ ചിട്ടപ്പെടുത്തിയത്. പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച 12 ഓളം കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികളാണ് സംഗീത ആവിഷ്‌കാരതിന്ന് തെരഞ്ഞെടുത്തത്. ഡോ. കെ. ഓമനക്കുട്ടി, ശ്രീ. കാവാലം ശ്രീകുമാര്‍, ഡോ. രാജശ്രീ വാര്യര്‍ തുടങ്ങിയവര്‍ സാനിധരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News