പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്ന്

പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്ന്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ ടൂറിസത്തിന്‍റെ രണ്ടാം എഡിഷന് തുടക്കമായത്. ഇൗ യാത്രയിൽ പറക്കാം, ഉല്ലസിക്കാം, കോവളത്തിന്‍റെയും അറബിക്കലലിന്‍റെയും ആകാശക്കാഴ്ചകളും ആസ്വദിക്കാനാകും.

വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് ഹെലികോപ്റ്റർ ടൂറിസത്തിന്‍റെ രണ്ടാം എഡിഷന് കോവളത്ത് തുടക്കമായത്. ക‍ഴിഞ്ഞ ദിവസം ആരംഭിച്ച പുതുവത്സര എഡിഷൻ ഇന്നും നാളെയും കൂടി ഉണ്ടാകും. കോപ്റ്ററിൽ പറന്നുയർന്ന് കോവളത്തിന്‍റെയും അറബിക്കടലിന്‍റെയും ആകാശക്കാഴ്ചകൾ ആസ്വദിക്കാം. തീരത്തിന്റെ മനോഹരകാഴ്ച ആരെയും ആനന്ദിപ്പിക്കും. ഒപ്പം കടലും പച്ചപ്പും.

ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതയാണ് കേരളത്തിലൂള്ളതെന്നും വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് ഇവിടെ വളരെ കുറഞ്ഞ ചെലവിൽ അവതരിപ്പിക്കുന്നതെന്നും ഡിടിപിസി സെക്രട്ടറി ഷാരോൺ പറഞ്ഞു

കുടുംബവുമായോ സുഹൃത്തുക്കളുമായോ കോപ്റ്റർ യാത്ര നടത്താം. ഏ‍ഴ്, പത്ത്, പതിനാല് എന്നിങ്ങനെ വിവിധതരം പാക്കേജുകളാണ് സഞ്ചാരികൾക്കായി ഇവർ സജ്ജമാക്കിയിരിക്കുന്നത്. പറന്നുയർന്ന് കണ്ട കാ‍ഴ്ചകളുടെ ആവേശം സഞ്ചാരികളുടെ വാക്കുകളിൽ നിന്നും വ്യക്തം.

ടൂറിസം പ്രമോഷന്‍റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്ര ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News