ലുധിയാന കോടതിയിലെ സ്ഫോടനം; എൻ ഐ എ അന്വേഷണ സംഘം ജർമനിയിലേക്ക്

ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജർമനിയിലേക്ക്. സംഭവവുമായി ബന്ധമുള്ള ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ജസ്വീന്ദർ സിംഗ് മുൾട്ടാണിയെ ചോദ്യം ചെയ്യനാണ് എൻഐഎ സംഘം ജർമനിയിലേക്ക് പോകുന്നത്.

ലുധിയാന കോടതിക്ക് പുറമെ മറ്റ് സ്ഫോടനങ്ങൾക്കും പ്രതികൾ പദ്ധതി ഇട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എൻഐഎ അന്വേഷണം ശക്തിപ്പെടുക്കുന്നത്. ലുധിയാന സെഷൻസ് കോടതിയിലുണ്ടായ സ്ഫോടനത്തിൽ സിക്ക് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്താൻ തീവ്രവാദ സംഘടനയ്ക്ക് പങ്കുള്ളതായി അന്വഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ ആണ് ഈ സംഘടനയുടെ നേതാവായ ജസ്വീന്ദർ സിംഗ് മുൾട്ടാണിയിലേക്ക് അന്വേഷണം എൻഐഎ വ്യാപിപ്പിക്കുന്നത്. നിലവിൽ ജർമൻ പോലീസിൻ്റെ നിരീക്ഷണത്തിൽ ആണ് ജസ്വീന്ദർ സിംഗ് മുൾട്ടാണി ഉള്ളത്.

ഇയാളെ ചോദ്യം ചെയ്യാനും തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വരാനും ആണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. ലുധിയാന കോടതിയിലേതിന് സമാനമായ മറ്റ് സ്ഫോടനങ്ങൾ നടത്താൻ പ്രതികൾ ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സിക്ക് ഫോർ ജസ്റ്റിസ് എന്ന സംഘടനാ സമൂഹമാധ്യമങ്ങൾ വഴി യുവാക്കളെ ഉപയോഗിച്ച് പഞ്ചാബ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബർ 23നു നടന്ന സ്ഫോടനത്തിൽ രണ്ട് പേര് മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News