സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

ക‍ഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ, സിനിമാ രംഗങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. രണ്ടാം ലോക മഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജി കെ പിള്ള. മലയാള സിനിമയിൽ ‘സ്ഥിരം വില്ലൻ പദവി’ നേടിയ ആദ്യനടന്‍ കൂടിയാണ്.

1958ൽ പുറത്തിറങ്ങിയ ‘നായരു പിടിച്ച പുലിവാലി’ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350ഓളം സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തിൽ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളിൽ സ്വഭാവ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News