ദില്ലിയിൽ റസിഡൻ്റ് ഡോക്ടർമാർ സമരം അവസാനിപ്പിച്ചു

ദില്ലിയിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഡോക്ടർമാർ അറിയിച്ചത്.

സുപ്രീം കോടതിയിലേക്ക് ഉൾപ്പടെ നടത്തിയ മാർച്ചിൽ ഡോക്ടർമാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കാം എന്ന് പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തെ പോലും റസിഡൻ്റ് ഡോക്ടർമാർ സമരത്തിലായതോടെ ബാധിക്കപ്പെട്ടിരുന്നു.

നീറ്റ് പിജി കൗൺസലിംഗ് വൈകുന്നതിന് എതിരെ ഫോർഡ ഉൾപ്പടെയുള്ള സംഘടനകൾ നടത്തിയ സമരത്തിന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘടനകൾ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News