രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ല; മുഖ്യമന്ത്രി

രാജ്യത്ത് ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ ചിലർ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാൻ ചിലർ ശ്രമിക്കുന്നു. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനം തകർക്കാൻ ശ്രമിക്കുന്നു. മുസ്ലീം വിവാഹമോചനം ക്രിമിനൽക്കുറ്റമാക്കി. വർഗീയ ധ്രുവീകരണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതാടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണ്. ക്രിസ്ത്യാനികൾക്കെതിരെയും അതിക്രമം നടക്കുന്നു. കേരളത്തിൽ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ പരിവാർ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുകയാണ്. തങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്.

കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വർഗ്ഗീയവത്കരിക്കുകയാണ്. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് കോർപറേറ്റുകളെ സഹായിക്കുന്നു. കോർപറേറ്റ് അജണ്ടയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ പണയം വെക്കുകയാണ് ബി ജെ പി സർക്കാർ ചെയ്യുന്നത്.

ഇടതുപക്ഷത്തിന് വ്യക്തമായ ബദൽ നയങ്ങളുണ്ട്. കോൺഗ്രസിന് ബി ജെ പിയുടെ അതേ നയമാണുള്ളത്. വർഗ്ഗീയ പ്രീണന നയമാണ് കോൺഗ്രസിന്റേത്. ബിജെപിക്ക് ബദലാവാൻ കോൺഗ്രസിനാവില്ല. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ്.

ബി ജെ പിയുമായി സമരസപ്പെട്ടു പോവുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല. ബദലാവാൻ കോൺഗ്രസിനാവില്ല. കേരളത്തിൽ യു ഡി എഫ് – ബി ജെ പി- ജമാഅത്തെ ഇസ്ലാമി കൂട്ട് ചേർന്ന് സർക്കാരിനെതിരെ നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനം വേണ്ട എന്ന നിലപാടാണ് ഇവർക്ക്. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിജെപി കെ റെയിലിനെതിരായ നീക്കം നടത്താമോ എന്ന് പരിശോധിക്കുന്നു. പ്രധാന പദ്ധതികളെ തടസപ്പെടുത്താനാണ് നീക്കം. യു ഡി എഫ് – ബി ജെ പി ഒത്താണ് കെ. റെയിലിനെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിനെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ഇസ്ലാമിക രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമി പരിസ്ഥിതി വാദികളായി ജനാധിപത്യ വാദികളായി വേഷം കെട്ടുന്നു. വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നു. മുസ്ലീം ലീഗ് മത തീവ്രവാദികളുമായി കൂട്ടുകൂടുന്നു.ബിജെപി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ലൗ ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തിൽ ലീഗ് പ്രകടനം നടത്തിയത് വർഗീയതയുടെ ഭാഗമാണ്. ലീഗ് ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐയുമായി സഹകരിക്കുന്നു.
അവരുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോവുന്നു.

ചിലർ സ്വത്വ രാഷ്ട്രീയം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നു. വികസനത്തിനൊപ്പം ജനം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻ എച്ച് വികസനം, ഗെയിൽ, തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമം.

നാടിന്റെ വികസനം ഉപേക്ഷിക്കാനാവില്ല. വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പുനരധിവാസം നടപ്പിലാക്കും. ബിജെപിക്കെതിരെ ബദലുണ്ടെന്ന് കേരളം തെളിയിച്ചിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News