നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി.  ജി.കെ പിള്ള സാറിന്റെ നിര്യാണത്തോടെ മലയാള സിനിമയിലെ ഏറ്റവും തലമുതിര്‍ന്ന നടന്മാരിലൊരാളെയാണ് നമുക്ക് നഷ്ടപ്പെടുന്നത്.

ആറര പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 350 ലേറെ സിനിമകളിലും ഒട്ടനവധി സീരിയലുകളിലുമായി മറക്കാന്‍ പറ്റാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഗാംഭീര്യമാര്‍ന്ന വില്ലന്‍ വേഷങ്ങളും സ്നേഹനിധിയായ മുത്തശ്ശന്‍ വേഷങ്ങളും ഒരേപോലെ അദ്ദേഹം മികവുറ്റതാക്കി.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ജി.കെ പിള്ള സാറിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കൂപ്പുകൈകളോടെ വിട. ആദരാഞ്ജലികള്‍… മന്ത്രി പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ആറര പതാറ്റാണ്ടുകാലമായി മലയാള സിനാമാ-സീരിയല്‍ നിറഞ്ഞുനിന്ന നടന്‍.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയില്‍ ജനിച്ച ജികെപിള്ള തിക്കുറിശ്ശി മുതല്‍ ദിലീപുവരെയുള്ള നായകന്മാര്‍ക്കൊപ്പം മലയാള സിനിയില്‍ നിറഞ്ഞുനിന്ന നടനാണ്. ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെ സ്‌കൂള്‍ വിദ്യാഭ്യാസം മലയളാത്തിന്റെ നിത്യഹരിത നായന്‍  പ്രേം നസീര്‍ പഠിച്ച അേതസ്‌കൂളില്‍.

ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും നസീര്‍ നായകനായ സിനിമകളില്‍ തന്നെ,. സിനിമയില്‍ എത്താന്‍  പ്രേംനസീറാണ് പ്രചോദനം.സത്യന്‍, നസീര്‍, കൊട്ടാരക്കര, കെ പി ഉമ്മര്‍, മധു, രാഘവന്‍, വിന്‍സന്റ്, സുധീര്‍, സുകുമാരന്‍, സോമന്‍, ജയന്‍,  മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷയി ജി.കെ പിള്ളയും ഉണ്ടായിരുന്നു.

വടക്കന്‍പാട്ട് സിനിമകളില്‍ യോദ്ധാവായും വില്ലനായും അദ്ദേഹം തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ  അനായാസം അദ്ദേഹത്തിന് വഴങ്ങി.

പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ജി കെ പിള്ള പതിമൂന്ന് വര്‍ഷത്തെ സൈനിക സേവനത്തിനുശേഷമാണ് സിനിമയില്‍ എത്തുന്നത്. 325  ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ ആണ് ആദ്യചിത്രം.  ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ്ഹൗസ്, കാര്യസ്ഥന്‍, പി ഭാസ്‌കരന്റെ നായര് പിടിച്ച പുലിവാല്‍ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

അവസാനകാലത്ത് മലയാളത്തിലെ നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. വാര്‍ദ്ധക്യസഹകമായ അസുഖങ്ങളാല്‍ കുറച്ചുനാളുകളായി അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന ജികെപിള്ള തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News