ADVERTISEMENT
മൂന്ന് നാൾ നീണ്ടു നിൽക്കുന്ന സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം.സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ജനത പൊലീസ് സ്റ്റേറ്റിന്റെ നിരീക്ഷണത്തിലെന്ന് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി.രാഘവന്റെ സ്മരണകൾ ഇരമ്പുന്ന വാളകത്തെ പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ രാജഗോപാൽ പതാക ഉയർത്തിയതോടെ മൂന്നു നാൾ നീണ്ട ജനാധിപത്യപരമായ സമ്മേളനത്തിനു തുടക്കമായി.
ഇന്ത്യൻ ജനത പൊലീസ് സ്റ്റേറ്റിന്റെ നിരീക്ഷണത്തിലെന്ന് എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് മോദി സർക്കാരിനെതിരെ കടന്നാക്രമിച്ചു. 83 കോടി ജനങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ചോർത്തുന്നു.
ജനാധിപത്യത്തെ കോർപ്പറേറ്റുകൾക്കു വേണ്ടി കടന്നാക്രമിക്കുന്നു. ഗോപൂജ ആധുനിക രാഷ്ട്രത്തിന് അപമാനകരം. വിവേകത്തിനും ശാസ്ത്രത്തിനുമെതിരായ കടന്നാക്രമണമാണെന്നും എസ് രാമചന്ദ്രൻ പിള്ള ചൂണ്ടികാട്ടി.
കൊട്ടാരക്കര വാളകത്ത് ആരംഭിച്ച ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 242 പ്രതിനിധികൾ പങ്കെടുക്കുന്നു. ജനുവരി രണ്ടിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.