ഖത്തറില്‍ ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതില്‍ ഇളവ് ഉണ്ടാകും. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവ നടത്തുന്നതിനും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലെ പരിപാടികളില്‍ പരമാവധി 75 ശതമാനം പേരെ മാത്രമെ അനുവദിക്കുകയുള്ളു.
അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ക്ക് മാത്രമാണ് അനുമതി. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവര്‍ ആയിരിക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പരിശോധനയും നടത്തണം. കൂടാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.
പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണ്ണയിച്ചിട്ടുള്ള നിബന്ധനകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവയും ഇന്ന് മുതല്‍ കര്‍ശനമാക്കും. പൊതുജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.