ചെന്നിത്തലയുടേത് തെറ്റായ ആരോപണം; സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല, മന്ത്രി ആർ ബിന്ദു

സര്‍വകലാശാല വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി. ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്. ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി.

ഗവര്‍ണര്‍മാരെയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളെയും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുമുണ്ട്. അതേസമയമാണ് ഗവര്‍ണറുടെ നിലപാട് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പ‍ഴയ ഗ്രൂപ്പുകാരും പുതിയ ഗ്രൂപ്പുകാരും തമ്മില്‍ തര്‍ക്കം മുറുകുന്നത്.

രാഷ്ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News