അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ് ധുല്‍ ക്യാപ്ടനായ കൗമാര ഇന്ത്യ 21.3 ഓവറില്‍ മറികടന്നു.

അതേസമയം, അംഗ്രിഷ് രഘുവാന്‍ഷി 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ 3 വിക്കറ്റ് വീ‍ഴ്ത്തിയ വിക്കി ഒസ്റ്റാലിന്‍റെയും 2 വിക്കറ്റ് നേടിയ കൗശല്‍ താംബെയുടെയും ബൗളിംഗ് മികവിന് മുന്നില്‍ പതറിയ ശ്രീലങ്ക 106 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ഹാട്രിക്ക് കിരീടനേട്ടവും എട്ടാമത് ഏഷ്യാകപ്പ് കിരീട നേട്ടമാണിത്. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിക്കുന്നത് ഇത് അഞ്ചാം തവണയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News