വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക. വിജയ്യുടെ മാസ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ദളപതി ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായിട്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ 65ാം ചിത്രമാണിത്.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ബീസ്റ്റിന്റെ ആദ്യ സിംഗിള്‍സ് പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യ സിംഗിളും മറ്റ് പ്രമോഷനുകളും ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവിടാനാണ് സാധ്യത. ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News