
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനരീതിയില്‍ മുദ്രാവാക്യം മുഴക്കുകയും സാമുദായിക സൗഹാര്‍ദത്തിനെതിരായ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പത്തിയൂര്‍ എരുവ കിഴക്കേവീട്ടില്‍ തറയില്‍ അമീര്‍ സുഹൈലിനെയാണ് (24) കായംകുളം പൊലീസ് അറസ്റ്റ്ചെയ്തത്.
സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്. സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here