ADVERTISEMENT
കോണ്‍ഗ്രസിലും ബിജെപിയിലും ജനാധിപത്യമുണ്ടൊ എന്ന എസ് രാമചന്ദ്രന്‍ പിള്ളയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസും ബിജെപിയും.കോണ്‍ഗ്രസ് കുടുമ്പാധിപത്യ പാര്‍ട്ടി ആയപ്പോള്‍ ബിജെപി വര്‍ഗ്ഗീയ കോര്‍പ്പറേറ്റ് പാര്‍ട്ടിയായെന്ന് എസ് ആര്‍ പി വിമര്‍ശിച്ചു.
കെ റയില്‍ വികസനത്തില്‍ വിവാദമുണ്ടാക്കി വികസനത്തെ യുഡിഎഫ് ബിജെപി സഖ്യം അട്ടിമറിക്കുന്നുവെന്ന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
കുടുബാധിപത്യവും വര്‍ഗ്ഗീയതയുമാണ് കോണ്‍ഗ്രസ് ബിജെപി ആകെ തുകയെന്ന ദേശീയ രാഷ്ട്രീയം വിലയിരുത്തി എസ് രാമചന്ദ്രന്‍ പിള്ളയുടെ ആക്രമണത്തിന് മറുപടി ഇല്ലാതെ രണ്ട് വലതുപക്ഷ ശക്തികളും മൗനത്തിലാണ്.
അതെ സമയം കെ-റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കേരള വികസനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ്-ബിജെപി കള്ളപ്രചരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് സിപിഐഎം സമ്മേളനം പ്രമേയത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകിട്ട് 4.30ന് കൊട്ടാരക്കരയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. പൊതു സമ്മേളനം പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.