കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരാമര്‍ശം; എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച് സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്നതിനാലാണ് നിയമനടപടി ആരംഭിച്ചത്.

ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമുണ്ടായ കൊലപാതകങ്ങളെത്തുടര്‍ന്ന് ഡിസംബര്‍ 21ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. 25ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സുരേന്ദ്രന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു.

12-ാം വയസില്‍ എസ്എഫ്‌ഐക്കാരനായി പൊതുരംഗത്തെത്തിയ എച്ച് സലാം 18-ാംവയസില്‍ സിപിഐ എം അംഗമായി. പാര്‍ടിയുടെ മതനിരപേക്ഷ ആശയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News