രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് നെഗറ്റീവ് ആകുന്നത് വരെ രോഗലക്ഷണം ഉള്ളവരെ കൊവിഡ് ബാധിതരായി കണക്കാക്കണം. ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിശോധനാ ബൂത്തുകള്‍ സജ്ജമാക്കണം. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ വേണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ആരോഗ്യമന്ത്രാലയം അയച്ച കത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. കേരളത്തില്‍ മാത്രം 44 പേര്‍ക്ക് കൂടി ഇന്ന് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുണ്ടാകുന്നത്. രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം പതിനായിരം കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News