പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു

പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു.ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്.

രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ആഘോഷത്തോടെയാണ് പുതുവത്സരത്തെ എതിരേറ്റത്.

മിക്ക രാജ്യങ്ങളിലും കൊറോണവൈറസ് പുതിയ വകഭേദമായ ഒമൈക്രോണിന്റെ ഭീഷണി നിലനിന്നിരുന്നതിനാല്‍ തെരുവുകളിലും നഗരങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേറ്റത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവത്സരമെത്തി.

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലും വലിയ രീതിയില്‍ ആഘോഷം നടന്നു. സിഡ്‌നിയിലും ഓക്ലാന്‍ഡിലും കരിമരുന്ന് പ്രകടനത്തോടെയാണ് പുതുവര്‍ഷത്തെ ഏതിരേറ്റത്.

ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി വലിയ ആഘോഷങ്ങളില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ട് ഇത്തവണ ലണ്ടനില്‍ ഒഴിവാക്കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം.

യുവാക്കള്‍ക്ക് പ്രായമായവരുടെ ജ്ഞാനവും അനുഭവപരിചയവും ആവശ്യമാണ്. അതുപോലെ മുതിര്‍ന്നവര്‍ക്ക് യുവാക്കളുടെ പിന്തുണയും വാത്സല്യവും സര്‍ഗാത്മകതയും ചലനാത്മകതയും ആവശ്യമാണെന്ന് പോപ് ഫ്രാന്‍സിസ് പുതുവത്സരത്തിന് മുമ്പുള്ള സന്ദേശത്തില്‍ പറഞ്ഞു.

ജപ്പാന്‍ നഗരമായ ടോക്യോ, ദക്ഷിണകൊറിയന്‍ നഗരമായ സോള്‍, യുഎഇയുടെ തലസ്ഥാനമായ ദുബൈ എന്നിവിടങ്ങളിലും ഗംഭീരമായ ആഘോഷങ്ങളോടെയാണ് പുതുവത്സരത്തെ വരവേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News