സിപിഐഎം പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനം തുടരുന്നു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ ഉടൻ സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാന സ്ഥാപനമായ ബെമൽ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ പൊതു ചർച്ച ഇന്നും തുടരും.

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടന്നു.ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്നും ചർച്ച തുടരും.

സമ്മേളനം നാളെ പൊതു സമ്മേളനത്തോടെ കൊട്ടാരക്കരയിൽ സമാപിക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here