കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ കോവിൻ പോർട്ടലിൽ അവസരമുണ്ട്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികൾക്ക് സ്പോട്ട് രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികൾക്ക് വാക്സിൻ രജിസ്ട്രേഷനായി കാര്യമായ മാറ്റങ്ങളാണ് കോവിൻ പോർട്ടലിൽ ആരോഗ്യമന്ത്രാലയം വരുത്തിയിട്ടുള്ളത്. ആധാറിനും വോട്ടർ ഐഡി കാർഡിനും പുറമെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാം.

ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ്- ഡി വാക്സിനോ ഭാരത് ബയോടെകിൻറെ കോവാക്സിനോ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. 2007 അടിസ്ഥാനവർഷമാക്കിയാണ് വാക്സിനേഷനുള്ള പ്രായപരിധി നിശ്ചയിക്കുക. ഈ കണക്ക് പ്രകാരം 15 മുതൽ 18 വരെയുള്ള 7 കോടി കുട്ടികൾക്ക് വാക്സിൻ ലഭിക്കും.

https://www.cowin.gov.in എന്ന വെബ്സൈറ്റിലാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്. മുതിർന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പിന് പുറമെ പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കണമെന്നും സ്പോട്ട് ബുക്കിങ്ങിന് സൗകര്യമേർപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്‌സിൻ സ്വീകരിക്കാം.

വാക്‌സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. ജനുവരി മൂന്നിനാണ് വാക്സിനേഷൻ ആരംഭിക്കുക. വാക്‌സിനേഷൻ പ്രത്യേക വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ കൂടിയായിരിക്കും. കുട്ടികൾക്ക് കോവാക്‌സിൻ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News