നരേന്ദ്രമോദി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പൂജ നടത്തുകയാണ് രാഹുല്‍ഗാന്ധി; എ വിജയരാഘവന്‍

നരേന്ദ്രമോദി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പൂജ നടത്തുകയാണ് രാഹുല്‍ഗാന്ധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് തുടര്‍ഭരണവും നവകേരള നിര്‍മിതിയും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയെ പോലെ ക്ഷേത്രങ്ങള്‍ കയറി ഇറങ്ങുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് എ വിജയരാഘവന്‍ പറഞ്ഞു.

ജില്ലാ സമ്മേളന സ്വാഗതസംഘം ചെയർമാൻ എൻ എൻ കൃഷ്ണദാസ്, മന്ത്രി കെ രാജൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, എ കെ ബാലൻ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News