സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ എഴുതിയ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ അനുഭവങ്ങളും യാത്രാ വിവരണവും ലേഖനങ്ങളുമെല്ലാമുള്‍ക്കൊള്ളുന്ന പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
പ്രതിഷേധം പ്രതിരോധം, നവകേരളവും നിയമസഭയും, പുതിയ ആകാശവും പുതിയ ഭൂമിയും .എകെ ബാലന്‍ എഴുതിയ മൂന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
2011 മുതല്‍ 2016 വരെയുള്ള കാലത്ത് പ്രതിപക്ഷത്തിന്‍റെ ഭാഗമായി നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ ഇടപെടലുകളും അനുഭവങ്ങളും 2016 മുതല്‍ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയെന്ന നിലയില്‍ നവകേരള നിര്‍മിതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും നിയമസഭാ ഓര്‍മകളും വിവിധ കാലഘട്ടങ്ങളിലെഴുതിയ ലേഖനങ്ങളും ചൈനീസ് യാത്രാവിവരണവുമാണ് മൂന്ന് പുസ്തകങ്ങളിലായുള്ളത്.
നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് പുസ്തകം പ്രകാശനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി കെ രാജന്‍, സിപിഐഎം കേന്ദ്രകമ്മറ്റി അംഗം കെകെ ശൈലജ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.