മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈറ്റിലയിൽ മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു. വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് സംഭവം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി നശിച്ചു.

വൈറ്റില ചളിക്കവട്ടത്തിന് സമീപം പുലർച്ചെ 6.30 ഓട് കൂടിയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകൻ രാജ് കരോളിന്റെതായിരുന്നു വാഹനം.

അപകടം നടന്ന ഉടൻ ഇദ്ദേഹം പുറത്തിറങ്ങിയതോടെയാണ് രക്ഷപ്പെട്ടത്. കാറിൽ മറ്റാരും ഇല്ലാത്തതും വൻ അപകടം ഒഴിവാകാൻ കാരണമായി. പനമ്പള്ളി നഗറിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.

സംഭവത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here