കനത്ത മഴ; തമിഴ്‌നാട്ടില്‍ 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.

ചെന്നൈയിലെ മൗണ്ട് റോഡ്, ജിഎസ് ചെട്ടി റോഡ്, ടീ നഗര്‍, കെ കെ നഗര്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് ഉയരുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനായി കോര്‍പറേഷന്‍ ജീവനക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇടവെട്ട് പെയ്യുന്ന മഴ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചൂളൈമേട്, അമിഞ്ചിക്കര, അണ്ണാ നഗര്‍, മൈലാപൂര്‍, മന്ദവേലി, ഗിണ്ടി, ആലന്തൂര്‍, മീനമ്പാക്കം, തേനാംപെട്ട്, പാരിസ് കോര്‍ണര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം കനത്ത മഴയാണ് ലഭിച്ചത്.

10 സെന്റിമീറ്ററിലധികം മഴയാണ് പലയിടങ്ങളിലും പെയ്തത്. 100 വര്‍ഷത്തിനിടെ ചെന്നൈയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളിലേതെന്ന് ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ പറഞ്ഞു. ചുഴലിക്കാറ്റ് ഇപ്പോഴും തീരത്തോട് അടുത്തുനില്‍ക്കുന്നതിനാലാണ് മഴ തുടരുന്നത്. തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും വ്യാപകമായ മഴ ലഭിക്കുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here