കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് കെഎംആര്‍എല്ലിന് കൈമാറി

ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് കെഎംആര്‍എല്ലിന് കൈമാറി. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ബോട്ട് നിര്‍മ്മിച്ച് നല്‍കിയത്. കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണവും വൈകാതെ പൂര്‍ത്തിയാകും. ഈവര്‍ഷം പകുതിയോടു കൂടി വാട്ടര്‍ മെട്രോ എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍.

ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോയുടെ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചത്. ബാറ്ററിയ്ക്ക് പുറമേ ഡീസല്‍ വഴിയും ജനറേറ്റര്‍ വഴിയും ബോട്ട് പ്രവര്‍ത്തിക്കാം. ഒപ്പം ഇവ രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും ബോട്ടിന്റെ പ്രത്യേകതയാണ്.

വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ബോട്ടിനുണ്ട്. 10 നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍ ആണ് ബോട്ടിന്റെ വേഗത.

നിലവില്‍ വാട്ടര്‍ മെട്രോയുടെ ടെര്‍മിനലുകളുടെയും ഫ്ളോട്ടിംഗ് ജട്ടികളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2022 പകുതിയോടു കൂടി സര്‍വ്വീസ് ആരംഭിക്കുന്നതരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥമായാല്‍ പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ കൊച്ചിയുടെ കായല്‍ പരപ്പിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News