ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങുമായി സർക്കാർ

ജപ്തി ഭീതിയില്‍ കഴിഞ്ഞ കളമശേരി സ്വദേശി റീത്താ ക്ലീറ്റസിനും കുടുംബത്തിനും കരുതലിന്‍റെ കൈത്താങ്ങുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കടമെടുത്തും മറ്റും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീത്തയും കുടുംബവും പിഎംഎവെ പദ്ധിയിലൂടെയുള്ള തുടര്‍ ഗഡു ലഭ്യക്കാതെ വന്നതോടെയാണ് പ്രതിസന്ധിയിലായത്. തുടര്‍ന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസറ്റര്‍ ഇടപെട്ട് പ്രശ്നത്തിന് ഒരാഴ്ച്ചക്കുള്ളില്‍ പരിഹാരമൊരുക്കി.

4 വർഷം മുൻപാണ് ഉപഭോക്തൃ വിഹിതമായി തിരിച്ചുനൽകാം എന്ന വ്യവസ്ഥയില്‍ പിഎംഎവെ പദ്ധതി വഴി റീത്ത ക്ലീറ്റസ് എന്ന 61 കാരി പുതിയ വീട് പണി ആരംഭിച്ചത്. തുടര്‍ന്ന് 2020 ജൂൺ മാസം വീടു പണി പൂര്‍ത്തിയായി.

മൊത്തം നാല് ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. ആദ്യഘട്ടത്തില്‍ കളമശ്ശേരി നഗരസഭയിൽ നിന്നും 2,63,000 രൂപ ലഭിച്ചിരുന്നു. ബാക്കി വീട് പണി പൂര്‍ത്തിയായാല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നഗരസഭയിലെത്തിയപ്പോള്‍ ചില സാങ്കേതിക പ്രശ്നം അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ പ്രായമായ ഭർത്താവും സ്ഥിരവരുമാനമില്ലാത്ത മകനും ഉൾപ്പെടുന്ന റീത്തയും കുടുംബവും പ്രതിസന്ധിയിലായി.

തുടര്‍ന്ന് വിവരം വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെ അറിയിച്ചു. രാജീവിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കത്തെഴുതുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ കത്തിന് മറുപടിയും ലഭിച്ചു ഒപ്പം ലഭിക്കാനുള്ള ബാക്കി തുകയും നഗരസഭയിലെത്തി.

ഇന്ന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് റീത്ത ക്ലീറ്റസ് എന്ന ഈ 61 കാരി. തന്‍റെ പ്രശ്നങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശനങ്ങള്‍ പരിഹരിച്ച മന്ത്രിയോടുള്ള നന്ദിയും റീത്ത പ്രകടമാക്കി.

ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചു കൊണ്ടുള്ള നവകേരള സൃഷ്ടി സാധ്യമാക്കുകയാണ് സർക്കാർ. തങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് പരിഹരിച്ച സർക്കാരിനും ഉദ്യോഗസ്ഥർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് റീത്താ ക്ലീറ്റസിനെ പോലെയുള്ളവർ മനസ്സ് നിറഞ്ഞെഴുതുന്ന സ്നേഹാക്ഷരങ്ങളാണ് സർക്കാരിന്റെ മനുഷ്യപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News