റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ വിമാന യാത്രക്കാരെ കൊള്ളയടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മറ്റു വിമാനത്താവളത്തിനേക്കാൾ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഈടാക്കുന്നത്.
ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ ആർടിപിസിആറോ റാപ്പിഡ് ആർടിപിസിആർ പരിശോധനയോ സ്വന്തം ചെലവിൽ നടത്തണം.
വിമാന കമ്പനികൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ എയർപോർട്ട് നടത്തിപ്പുകാർ സജീകരിച്ച് നൽകുന്ന ആർടിപിസിആർ പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധനാ വിധയമാക്കും.
സാധാരണ ആർടിപിസിആർ ഫലം ലഭിക്കാൻ 3 മണിക്കൂർ വിമാനത്താവളത്തിൽ കഴിയേണ്ടത് ഉണ്ടെങ്കിൽ റാപ്പിഡ് ആർടിപിസിആർ ഫലം അര മണിക്കൂറിനുള്ളിൽ ലഭിക്കും എന്നുള്ളതിനാൽ യാത്രക്കാർ റാപ്പിഡ് ആർടിപിസിആർ ചെയ്ത് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് ആർടിപിസിആർ പരിശോധനയ്ക്ക് 1580 രൂപ എന്നിരിക്കെ അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36.5% അധിക തുകയാണ് ഈടാക്കുന്നത്. അതായത് 900 രൂപയ്ക്ക് മുകളിൽ. ഇത് തങ്ങളുടെ റവന്യു ഷെയറായി ഓരോ ടെസ്റ്റിലും ചുമത്തി വരികയാണ്.
പരിശോധനാ ലബോറട്ടറികൾ അദാനിക്ക് നൽകേണ്ട റവന്യു ഷെയർ ഉൾപ്പെടുത്തി 2490 രൂപയാണ് ഓരോ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.
കൊവിഡിന്റെ മറവിൽ നടക്കുന്ന ഈ പിടിച്ചു പറി അവസാനിപ്പിച്ച് കരിപ്പൂർ വിമാനത്താവളത്തിലേതു പോലെ മിതമായ നിരക്കിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.