ബെമല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും ബെമല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ച അവസാനിച്ചു. പൊതു ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ ശേഷം രണ്ടാം ദിവസത്തെ സമ്മേളന നടപടികള്‍ അവസാനിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സ്ഥാപനം അടച്ചു പൂട്ടാന്‍ ശ്രമിച്ചപ്പോള്‍ വിപണി വില നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ധാരണപത്രം ഒപ്പിട്ട ശേഷം പല കാരണങ്ങള്‍ പറഞ്ഞ് അത് അട്ടിമറിക്കുന്ന നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും കൈമാറ്റം വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൊതുമേഖലയിലെ തന്ത്ര പ്രധാന സ്ഥാപനമായ ബെമല്‍ സ്വകാര്യ വത്ക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യ രക്ഷയെ തന്നെ അപകടത്തിലാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട സമ്മേളനം ജീവനക്കാര്‍ ഒരുവര്‍ഷമായി നടത്തിവരുന്ന സമരത്തെ അഭിവാദ്യം ചെയ്തു.

പുതിയ ജില്ലാ കമ്മറ്റിയെയും സെക്രട്ടറിയെയും നാളെ തിരഞ്ഞെടുക്കും. തുടര്‍ന്ന് കോട്ട മൈതാനത്തെ എം നാരായണന്‍ – ടി എം അബൂബക്കര്‍ നഗറില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പൊതു സമ്മേളനം നടക്കും. ബഹുജന റാലിയും റെഡ് വളന്റിയര്‍ മാര്‍ച്ചും ഒഴിവാക്കിയിട്ടുണ്ട്. 160 ലോക്കല്‍ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. പൊതു സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News