പുതുവര്‍ഷത്തെ വരവേറ്റ് കൈരളി ടി വി

പുതുവർഷത്തെ വരവേറ്റ് കൈരളി ടി വിയും. തിരുവനന്തപുരം ശ്രീമൂലം ക്ലബുമായി ചേർന്നാണ് ന്യൂ ഇയർ ബീറ്റ്സ് 2022 എന്ന പരിപാടി കൈരളി ടിവി സംഘടിപ്പിച്ചത്.നിരവധി കലാകാരന്മാർ അണിനിരന്ന ആഘോഷ പരിപാടി വർണവിസ്മയം തീർത്താണ് 2022നെ വരവേറ്റത്.

സംഗീതവും,നൃത്തവും,ഹാസ്യവുമെല്ലാം ചേർത്ത് ആഘോഷമായാണ് 2022നെ കൈരളി ടി വി വരവേറ്റത്.തലസ്ഥാനത്തെ ശ്രീ മൂലം ക്ലബ്ബിലെ ഗ്രൗണ്ടിൽ ആവേശം നിറച്ച കാ‍ഴ്ച. ചലച്ചിത്ര താരങ്ങളായ നൂറിൻ ഷറീഫ്,നയന ജോസൻ എന്നിവരുടെ നൃത്തചുവടുകൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

സിദ്ധാർഥ് മേനോൻ, അരുണ മേരി ജോര്‍ജ് എന്നിവരുടെ സംഗീത വിരുന്ന് പരിപാടിയെ വ്യത്യസ്ഥമാക്കി.

നോബി മാർക്കോസിൻറെ നേതൃത്വത്തിൽ സ്‌കിറ്റും,സൂര്യ സുരേഷ് അവതരിപ്പിച്ച മെന്‍റലിസം  ഷോയും പരിപാടിയെ മികവുറ്റതാക്കി.

ശ്രീമൂലം ക്ലബുമായി ചേർന്നാണ് ന്യൂ ഇയർ ബീറ്റ്സ് 2022 എന്ന പരിപാടി കൈരളി ടിവി സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News