കേരള ഹൈക്കോടതിയില്‍ ഇനിമുതല്‍ ഇ-ഫയലിംഗ്; രാജ്യത്താദ്യം

കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി.

ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും.

ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘കടലാസ് രഹിത കോടതി മുറി’കളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും. കേരളം ഈ നടപടിയിലൂടെ രാജ്യത്തിന് മാതൃകയായതുപോലെ എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ,സംവിധാനത്തിലൂടെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ-സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News