ഡി ലിറ്റ് വിവാദം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

വൈസ് ചാന്‍സലറെ വഴിവിട്ട് വിളിച്ചുവരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാന്‍സലര്‍ പദവിയുടെ ദുരുപയോഗമാണിതെന്നും സതീശന്‍ പറഞ്ഞു.രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് തള്ളിയതാണെന്ന രമേശ് ചെന്നിത്തലയുടെ വാദത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം

കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍ ഇന്ന് ഗവര്‍ണര്‍ക്കെതിരെ തിരിയുകയായിരുന്നു. വിഷയത്തില്‍ ചെന്നിത്തല പറഞ്ഞതിന് കടകവിരുദ്ധമായാണ്‌ വി ഡി സതീശന്‍ പ്രതികരിച്ചിരിക്കുന്നത്.

പ്രശ്നങ്ങള്‍ക്കെല്ലാം പ്രധാന ഉത്തരവാദി ഗവര്‍ണറാണെന്ന ശക്തമായ നിലപാട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ക്കെന്തധികാരമെന്നും സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നിരയിലെ തര്‍ക്കങ്ങള്‍ തുടരുന്നു എന്നതാണ് ഇരുവരുടേയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News