തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ മരിച്ചു

തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.

മൂന്ന് പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കുണ്ട്. ക്രിസ്തുമസ് പുതുവര്‍ഷ കച്ചവടത്തിനായി നിര്‍മിച്ച പടക്കം വലിയ അളവില്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ശിവകാശി, ശ്രീവില്ലിപുത്തൂര്‍ വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News