പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 2 മരണം

പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വടകര സ്വദേശികളായ കമര്‍ജിത്ത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. ആദര്‍ശിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ആദര്‍ശ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ദേശീയ പാതയില്‍ ചുങ്കം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടം. ധര്‍മ്മശാല ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേരുടെയും മൃതദേഹം കൊയിലി മോര്‍ച്ചറിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News