സഹകരണബാങ്ക് ജീവനക്കാരിയെ അക്രമിച്ച സംഭവം; കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവുംസഹകരണ ബാങ്ക് പ്രസിഡന്റുമായ വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കാലാവധികഴിഞ്ഞിട്ടും ബാങ്ക് കെട്ടിടത്തില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നു എന്ന് പറഞ്ഞാണ് വനിതാജീവനക്കാര്‍ക്കെതിരെ അക്രമം നടത്തിയത്. ആശുപത്രി കെട്ടിടം തകര്‍ത്ത കേസില്‍ കഴിഞ്ഞ ആഴ്ച ജയില്‍ മോചിതനായ ആളാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയായ വെള്ളനാട് ശശി.

രാവിലെ പത്ത് മണിയോടെ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ വനിതാ ജീവനക്കാര്‍ എത്തിയതോടെയാണ് വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വെള്ളനാട് ശശി ജീവനക്കാര്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടത്.വാടക കാലാവധി കഴിഞ്ഞ കെട്ടിടത്തില്‍നിന്നും സ്ഥാപനം മാറ്റാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം.ജീവനക്കാരെ അസഭ്യം പറയുകയും,ടെലഫോണ്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്ത് ജീവനക്കാരെ പുറത്താക്കി സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു.

പരാതിലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനോടും ഇയ്യാള്‍ കയര്‍ത്തു.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ശശിയെ പൊലീസ് കീഴ്‌പെടുത്തിയത്.

നിലവില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൂടിയാമ് ശശി.ഉദ്ഘാടന ഫലകത്തില്‍ പേരില്ലാത്തതില്‍ പ്രതിഷേദിച്ച് ആശുപത്രി കെട്ടിടം തകര്‍ത്ത കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് വെള്ളനാട് ശശി പുറത്തിറങ്ങിയത്.ഇയ്യാളെ ശശിയെ കോടതിയല്‍ ഹാജരാക്കുമെന്ന പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News