പെരുമ്പാവൂർ ഇവിഎം തിയറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പെരുമ്പാവൂർ ഇവിഎം തിയറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് പെരുമ്പാവൂർ EVM തിയറ്ററിനുള്ളില്‍ മണികണ്ഠന്‍റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.

തിയറ്ററിലുള്ള മറ്റ് ജീവനക്കാരോട് സംസാരിച്ച ശേഷമാണ് മണികണ്ഠന്‍ തിയറ്ററിനുള്ളില്‍ കയറിയത്. തിയറ്ററില ജനറേറ്റർ റൂമിന് സമീപത്തെ മുറിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ധനം സ്വയം ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതാവാമെന്നാണ് സംശയം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

8 വർഷത്തോളമായി മണികണഠന്‍ EVM തിയറ്ററില്‍ ജോലി ചെയ്യുന്നു. ആദ്യം തിയറ്ററിലെ ക്യാന്റീനിലായിരുന്നു ജോലി നോക്കിയിരുന്നത്. 4 വർഷം മുന്‍പാണ് ഇയാള്‍ തിയറ്റർ ജോലിയിലേക്ക് പ്രവേശിച്ചത്. തമിഴ്നാട് തിരുണ്ണാമല സ്വദേശിയാണ് മണികണ്ഠന്‍. 29 വയസ്സാണ് പ്രായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News