കോവളം സംഭവം ഒറ്റപ്പെട്ടത്; ടൂറിസ്റ്റുകൾക്ക് മോശം അനുഭവം ഉണ്ടാകാൻ പാടില്ല; മന്ത്രി വി ശിവൻകുട്ടി

കോവളം സംഭവം ഒറ്റപ്പെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായും സംഭവത്തെ ഗൗരവമായി കാണുന്നതായും മന്ത്രി പറഞ്ഞു. സ്റ്റീഫന്റെ കോവളത്തെ 9 സെന്റ് ഭൂമിയുടെ വിഷയത്തിലെ തർക്കം പരിശോധിക്കാൻ ഫോർട്ട് എസിയെ ചുമതലപ്പെടുത്തി.

ടൂറിസ്റ്റുകൾക്ക് മോശം അനുഭവം ഉണ്ടാകാൻ പാടില്ല. സംഭവത്തിന്റെപേരിൽ പൊലീസിനെ ഒന്നടങ്കം മോശമാക്കുന്നത് ശരിയല്ലെന്നും പൊലീസ് എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കിറ്റക്സ് വിഷയത്തിൽ ലേബർ കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News