‘കുറി’ റിലീസിന് ഒരുങ്ങുന്നു

കൊക്കേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കോകേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കുറി’ റിലീസിന് ഒരുങ്ങുന്നു.

ഷൈന്‍ ടോം ചാക്കോ നായകനായ തമിക്കു ശേഷം കെ.ആര്‍.പ്രവീണ്‍ കഥയും, തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കുറി
ഷൂട്ടിങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പുതുവത്സര ആശംസയായി പുറത്തിറങ്ങിയ ‘കുറി’യുടെ ഏറ്റവും പുതിയ മോഷന്‍ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന കുറിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഒക്ടോബര്‍ 15നു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും
ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രൈലെര്‍ റിലീസുകള്‍ എന്നിവ ഉടനെ ഉണ്ടാകും എന്ന സൂചന നല്‍കുന്ന കുറി 2022 സമ്മര്‍ റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ്.

വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി,
വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

സന്തോഷ് സി പിള്ള ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന കുറിയുടെ എഡിറ്റിങ് റഷിന്‍ അഹമ്മദാണ്, ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം വിനു തോമസാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News