‘വിഡ്ഢികളുടെ മാഷ്’ സിനിമയാകുന്നു

ബാംഗ്ലൂര്‍ മലയാളിയായ വ്യവസായ സംരഭകന്‍ ദിലീപ് മോഹന്‍ എഴുതി കൃഷ്ണ പൂജപ്പുര ആമുഖം എഴുതി മഞ്ജു വാര്യര്‍ പ്രകാശനം ചെയ്ത വിഡ്ഢികളുടെ മാഷ് എന്ന പുസ്തകം സിനിമയാകുന്നു.

ജനുവരി അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് കെ എസ് ചിത്ര , ബിജിബാല്‍ , റഫീഖ് അഹമ്മദ് സംഗീതത്തില്‍ മനോഹരമായ ഒരു ഗാനം ‘ തിരമാലയാണ് നീ ‘ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ അനീഷ് VA യുടെ സംവിധാനത്തില്‍ ദിലീപ് മോഹന്‍, അഞ്ചലി നായര്‍ , ശാരി എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നു. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു , അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല , മണികണ്ഠന്‍ പട്ടാമ്പി ( മറിമായം) , സുനില്‍ സുഗത , നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ് , ദിവിന്‍ പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു ,ശ്യാം കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

അധ്യാപകനും വിദ്ധ്യാര്‍ത്ഥികളും തമ്മിലുള്ള കൂടിക്കാഴ്ചകളും സൗഹൃദങ്ങളിലെ ആഴങ്ങളും പങ്കുവെക്കുന്ന ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നത് ബാംഗ്ലൂരിലെ പ്രൊഡക്ഷന്‍ ഹൗസായ ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News