ടൂറിസം കേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണം; മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം കേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിങ് വേണമെന്നും മന്ത്രി പറഞ്ഞു. കോവളത്ത്‌ വിദേശപൗരനെ അവഹേളിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.  കോവളത്തേത് പ്രാദേശിക പ്രശ്നമാണെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്നും, പൊലീസ് അസോസിയേഷൻ്റെ പരാതിയെന്താണെന്നും ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News