നടി ശോഭന ഉള്‍പ്പെടെയുള്ളവർക്ക് ഡി ലിറ്റ്; ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതാണെന്ന് മുന്‍ വിസി

നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനുളള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതാണെന്ന് കാലടി സര്‍വ്വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്. ഗവര്‍ണര്‍ ഡെല്‍ഹിയില്‍ ആയിരുന്നതിനാലാണ് താന്‍ വിരമിക്കുന്നതിന് മുമ്പ് ഡോക്ടറേറ്റ് ചടങ്ങ് നടക്കാതിരുന്നത്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

നടി ശോഭന, ഡോ. എന്‍ പി ഉണ്ണി, ഡോ. ടി എം കൃഷ്ണ എന്നിവര്‍ക്ക് ഡി ലിറ്റ് നല്‍കാനുളള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതാണ്. സിന്‍ഡിക്കെറ്റ് നല്‍കിയ ശുപാര്‍ശ കഴിഞ്ഞ ഒക്ടോബര്‍ 26ന് ചേര്‍ന്ന അക്കാദമി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.

പിന്നാലെ ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും നവംബര്‍ ആദ്യവാരം തന്നെ അനുമതി നല്‍കിക്കൊണ്ടുളള മറുപടിയും ലഭിച്ചു. പിന്നാലെ ഗവര്‍ണര്‍ ഡെല്‍ഹിയില്‍ പോയതിനാലാണ് താന്‍ വിരമിക്കുന്നതിന് മുമ്പ് ഡോക്ടറേറ്റ് ചടങ്ങ് നടത്താന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ പഠിക്കാതെ സത്യവിരുദ്ധമായ പ്രസ്താവന നടത്തുകയാണ് ചെന്നിത്തല ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഡി ലിറ്റ് നല്‍കിക്കൊണ്ടുളള രേഖയുടെ പകര്‍പ്പും പുറത്തുവന്നതോടെ പുതിയ വിവാദത്തിന് ശ്രമിച്ച കോണ്‍ഗ്രസിന് വലിയ ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News