സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം; കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം

ജനാധിപത്യ പാർട്ടിയായ സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. കർഷകരുടെ സമരം, സഹകരണമേഖല, തൊഴിലുറപ്പ് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് പ്രമേയങ്ങളും അവതരിപ്പിച്ചു. ഉൾപ്പാർട്ടി ജനാധിപത്യമെന്ന സംഘടനാ സംവിധാനത്തിന്റെ മാറ്റ് കൂട്ടുന്നതാണ് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പ്രതിനിധികളുടെ ചർച്ച.

രണ്ട് റൗണ്ടുകളിലായി 18 ഏര്യാകമ്മിറ്റികളെ പ്രതിനിധീകരിച്ച് സമ്മേളന പ്രതിനിധികൾ ചർച്ച നടത്തി. അതേ സമയം ആദ്യ ദിനത്തിൽ കെ റയിൽ വിവാദമാക്കി യുഡിഎഫ് ബിജെപി സഖ്യം വികസനത്തെ അട്ടിമറിക്കുന്നതിനെതിരെയാണ് പ്രമേയമെങ്കിൽ രണ്ടാം ദിനത്തിൽ കർഷക സമരവും, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരെയും, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകളേയും സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്രഗവൺമെന്റിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയുള്ള പിണറായി വിജയൻ സർക്കാരിന്റെ ബദൽ നയങ്ങൾ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 16 കോടിയിലധികം ഗ്രാമീണ വരുന്ന കുടുംബങ്ങളിൽ പെട്ടവർ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനും അതിനായി നീക്കിവെക്കുന്ന തുക വെട്ടിച്ചുരുക്കാനുമാണ് രണ്ടാം യുപിഎ സർക്കാരും തുടർന്ന് അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാരും തുടർച്ചയായി പരിശ്രമിക്കുന്നത്.

കേന്ദ്ര സഹകരണ വകുപ്പ് രൂപീകരിച്ച് പൂർണ്ണ ആധിപത്യത്തിനാണ് ബിജെപി പരിശ്രമിക്കുന്നത്. സഹകരണ മേഖല സ്വരൂപിച്ച സമ്പത്തും അണിനിരത്തിയ ജനകോടികളെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയെന്നതാണ് അതിന്റെ പിന്നിലെ ഗൂഢലക്ഷ്യമെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News