2022ലെ ആദ്യ കണ്മണി പിറന്നു; വരവേറ്റ് യുഎഇ; കുഞ്ഞ് പിറന്നത് ഇന്ത്യന്‍ ദമ്പതികൾക്ക്

2022-ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ഇന്ത്യന്‍ ദമ്പതികളായ മുഹമ്മദ് അബ്ദുള്‍ അല്‍മാസ് അന്‍സാരിയും അസ്ഫിയ സുല്‍ത്താനയുമാണ് ആൺകുഞ്ഞിന്റെ രക്ഷിതാക്കള്‍. കുഞ്ഞിന് മുഹമ്മദ് അഷര്‍ എന്ന് പേര് നൽകി.

‘പുതുവര്‍ഷത്തോട് അടുത്ത് പ്രസവം നടക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഈ പ്രത്യേക ദിനത്തില്‍ തങ്ങളുടെ കൊച്ചു രാജകുമാരനെ സ്വാഗതം ചെയ്യുന്നത് അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്. ഇത് തങ്ങളുടെ മൂന്നാമത്തെ കുട്ടിയാണ്, കുടുംബം മുഴുവന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നു’, കുഞ്ഞിന്റെ പിതാവ് അന്‍സാരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel