ക്രിസ്തുമസ് ട്രീ അലങ്കരിച്ചതിന് ജയിലിലായി; കാര്യം അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും!!

ഒരു ക്രിസ്തുമസ് ട്രീ അലങ്കരിച്ചാൽ ആരെങ്കിലും ജയിലിലാകുമോ? ആകും. പക്ഷെ വെറുതെയല്ല കേട്ടോ. യുകെയിലെ മാർവിൻ പൊർസെല്ലി ക്രിസ്തുമസ് ട്രീ ഭംഗിയായി അലങ്കരിച്ചു. നിങ്ങൾ സ്ഥിരം കണ്ടിട്ടുള്ള ക്രിസ്തുമസ് ട്രീയല്ല അത്. മാർവിൻ പൊർസെല്ലി ഒരു ഡ്രഗ് ഡീലറാണ്.

ഇപ്പൊ കുറച്ചൊക്കെ ധാരണ കിട്ടിയിട്ടുണ്ടാവും, അല്ലെ? അപ്പൊ ഒരു വെറൈറ്റിയ്ക്ക് പൊർസെല്ലി തന്റെ ക്രിസ്തുമസ് ട്രീ മയക്കുമരുന്ന് പാക്കറ്റ് കൊണ്ടങ്ങലങ്കരിച്ചു. കുഞ്ഞ് കുഞ്ഞ് ഡ്രഗ്സ് പാക്കറ്റുകളും കറൻസികളുമാണ് മാർവിൻ പൊർസെല്ലിയുടെ ക്രിസ്തുമസ് ട്രീയിൽ തൂക്കിയിട്ടിരുന്നത്.

ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊർസെല്ലി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്. സംഭവം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്സിന് പാഠമായിരിക്കണമെന്നും പൊലീസ്.

ക്രിസ്തുമസ് ട്രീയുടെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഓവർബോർഡ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെ ഒരു വർഷം സമയമെടുത്താണ് പൊർസെല്ലിയെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പൊർസെല്ലിക്ക് പുറമെ മറ്റ് എട്ട് പേരെ കൂടി പിടികൂടിയിരുന്നു. ചില രസകരമായ പാർസലുകളും പിടികൂടിയിരുന്നു. ചിലർ ക്രിമിനലുകളാണ്. ചിലരുടെ കയ്യിൽ ആയുധങ്ങളുണ്ടെന്നുെം പൊലീസ് പറയുന്നു. ഇവർക്ക് കുറഞ്ഞത് 89 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലഭിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here