‘നമുക്കുള്ളത് നമ്മൾ മറ്റുള്ളവരുമായി ഷെയർ ചെയ്യണം; അപ്പോഴാണ് നല്ല ഹ്യൂമൻ ബീയിങ്സ് ആവുന്നത്’; സസ്‌പെൻസുമായി ‘പുഴു’ ടീസർ

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുഴുവിന്റെ ടീസർ പുറത്തിറങ്ങി. സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള മികച്ച ടീസറാണിത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കും സെക്കന്റ് ലുക് പോസ്റ്ററും നേരത്തേ പുറത്തുവിട്ടിരുന്നു. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഫർഹാദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News