അബുദാബി മരുഭൂമിയിൽ വാഹനം മറിഞ്ഞു; നാലുപേർക്ക് പരുക്ക്

അബുദാബി മരുഭൂമിയിൽ സാഹസിക സഞ്ചാരത്തിനിടെ ഡെസേർട്ട് സഫാരി വാഹനം മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. 14നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ വ്യോമ മാർ​ഗം ആശുപത്രിയിലേക്ക് മാറ്റി.

അൽ ദഫ്‌റ മേഖലയിലെ മരുഭൂമിയിലാണ് അപകടം നടന്നത്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് എയർ ആംബുലൻസ് പ്രദേശത്തെത്തിച്ച് പരിക്കേറ്റവരെ സായിദ് സിറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ഏവിയേഷൻ വിഭാ​ഗം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here